Monday, 23 June 2014

ആദ്യാനുരാഗം!



ആദ്യാനുരാഗം......!

ആദ്യമായ്,
നിന്നെ കണ്ടനാൾ,
തൊട്ടറിഞ്ഞതാണീയാനന്ദം!
ആരിലും കാണാത്തൊരാ,
സുഖമുള്ളൊരാമീയനുഭവം!
രാത്രികൾ കിനാക്കളായ്.......
പകലുകൾ പ്രതീക്ഷയായ്.....
നിനവിലും,
എൻ കനവിലും,
നിൻ കണ്ണുകൾ എൻ സ്വപ്നമായ്.....!
അറിയില്ല, ഞാൻ ബലഹീനനാ;
എൻ സ്നേഹമഖിലമളക്കുവാൻ!
അറിയുന്നുവോ,
കാണുന്നുവോ,
പ്രണയാർദ്രമാമെൻ ഹൃത്തിടം!
കാറ്റായും തൂമഞ്ഞു കണമായും
ചെറു മഴയായും നീ പൊഴിയുന്നു.
മൊഴികളും നിൻ സുന്ദര മിഴികളും
മനസ്സിൽ മായിക ലോകം തീർക്കുന്നു.
നിൻ സാമിപ്യം ഞാൻ കൊതിക്കയായ്;
നിൻ ശ്വാസമെന്നിൽ ലയിക്കുവാൻ.
എൻ വാക്കുകൾ അതിലോലമാണ-
നുരാഗഭാവം വർണ്ണിക്കുവാൻ.

No comments:

Post a Comment